കൃത്യസമയം പാലിക്കുന്ന എയര്‍ ലൈനുകളില്‍ കുവൈറ്റ് എയര്‍വെയ്സിനു എട്ടാം സ്ഥാനം

കൃത്യ സമയം പാലിക്കുന്ന എയര്‍ ലൈനുകളില്‍, കുവൈറ്റ് എയര്‍ വെയ്സിനു 8-ാം സ്ഥാനം. ആഗോളതലത്തില്‍ 175 എയര്‍ ലൈനുകളുടെ സേവനം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
യാത്രാ വിമാനങ്ങളുടെയും, സേവനങ്ങളുടെയും, കാര്യക്ഷമതയെ കുറിച്ച് പരിശോധന നടത്തുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച, ബ്രിടീഷ് ഏവിയേഷന്‍ കമ്പനി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ആണ് സമയ കൃത്യതയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ കുവൈറ്റ് എയര്‍വെയ്സിനു 8-ാം സ്ഥാനം നല്‍കിയിരിക്കുന്നത്.
വിവിധ എമ്പസികളുടെ സഹായത്തോടെ ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്ന 175 എയര്‍ ലൈനുകളെ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് .
ഈ അംഗീകാരം കുവൈറ്റ് എയര്‍വെയ്സിന്റെ യശസ്സ് ഉയര്‍ത്തിയെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് ചെയര്മാന് യൂസഫ് അല്‍ ജാസിം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 88% സമയകൃത്യത പാലിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here