മുക്കത്ത് വീട്ടമ്മയ്ക്ക് നേരെ വധശ്രമം; പ്രതി പിടിയില്‍

കോഴിക്കോട് മുക്കം വെസ്റ്റ് മാമ്പറ്റയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണാശ്ശേരി ഫൈസലിന്റെ ഭാര്യ ഷീബക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പൊറ്റശ്ശേരി സ്വദേശി സുജിത്ത് പിടിയില്‍. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്വം ഉള്ളതായി സംശയമെന്ന് പൊലീസ്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
മുക്കം മണാശ്ശേരിയില്‍ഷീബ ഫൈസല്‍ (45) നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊറ്റശ്ശേരി സ്വദേശിയായ സുജിത് അമ്പാടിപിടിയിലായി. ഷീബ വീടിന്റെ സിറ്റൗട്ടില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍അതിക്രമിച്ചു കയറിയ പ്രതികൊടുവാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാല്‍ വെട്ട് കൈക്കാണ് കൊണ്ടത്. സംഭവശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലും പ്രതി തകര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് മണാശ്ശേരി ഭാഗത്തേക്ക് പോയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഫൈസലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട തന്റെ ബൈക്ക് തിരിച്ചു വന്നപ്പോള്‍ കാണാതായതില്‍ പ്രകോപിതനായാണ് കൃത്യം നടത്തിയതെന്നാണ് സുജിത്ത് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇയാള്‍ തന്റെ ബൈക്ക് ഫൈസലിന്റെ വീടിന് സമീപമായിരുന്നില്ല നിര്‍ത്തിയിട്ടിരുന്നതന്ന് പൊലീസ് പറഞ്ഞു. തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതന്നും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പരിക്കേറ്റ ഷീബ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here