Advertisement

ബ്രാഡ് ഹാഡിൻ സൺ റൈസേഴ്സിന്റെ സഹപരിശീലകൻ

August 19, 2019
Google News 0 minutes Read

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. സൺ റൈസേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

2018 മുതൽ മുൻ മെൽബൺ റെനഗേഡ്സ് പരിശീലകനായ സൈമൺ ഹെൽമട്ടായിരുന്നു ‌സൺ റൈസേഴ്സ് ഹൈദരാബാദിന്റെ സഹപരിശീലകൻ. ഹെൽമട്ട് ഈ‌ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഹാഡിൻ ഇപ്പോൾ ടീമിലേക്കെത്തുന്നത്.

2015 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന ഹാഡിൻ 2011 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു. പരിശീല റോളിലുള്ള ഹാഡിൻ്റെ ആദ്യ ഇന്നിംഗ്സാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here