മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളിയുടെ തിയതി പ്രഖ്യാപിച്ചു

മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളിയുടെ തിയതി പ്രഖ്യാപിച്ചു. വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ മാസം 31ന് നടക്കും. ഓഗസ്റ്റ് 10ന്
നടത്താനിരുന്ന വള്ളംകളി പ്രളയത്തെ തുടർന്നാണ് മാറ്റിവെച്ചത്. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷവും വള്ളംകളി മാറ്റിയിരുന്നു.
Read Also : നെഹ്രു ട്രോഫി വള്ളംകളിയിൽ ഇത്തവണ മുഖ്യാതിഥിയായി എത്തുന്നത് സച്ചിൻ
നെഹ്‌റു ട്രോഫി ബോട്ട് റേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്നതാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത.
കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ ഇല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here