സോഷ്യൽ മീഡിയയിലും കോലി തന്നെ താരം; ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനു വാങ്ങുന്നത് 1.35 കോടി

സോഷ്യൽ മീഡിയയിലും താരമായി ഇന്ത്യൻ നായകൻ വിരാട് കോലി. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോലി വാങ്ങുന്നത് 1.35 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഹോപ്പര്‍ HQ കമ്പനിയാണ് ഈ കണക്ക് പുറത്തുവിട്ടത്.
ഇന്‍സ്റ്റഗ്രാമില്‍ മാത്രം 3.6 കോടി ആരാധകരുണ്ട് ഇന്ത്യന്‍ നായകന്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവുമധികം വരുമാനം നേടുന്നവരില്‍ കോലി ഒന്‍പതാം സ്ഥാനത്താണ്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാമിലെ അതിസമ്പന്നന്‍. ഓരോ പോസ്റ്റിനും 6.73 കോടി രൂപയാണ് താരം വാങ്ങുന്നത്.
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ആരാധകരുള്ള രണ്ടാമത്തെ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. ട്വിറ്ററില്‍ 3.1 കോടി ആളുകളാണ് സച്ചിനെ പിന്തുടരുന്നത്. ഫെയ്‌സ്ബുക്കില്‍ 2.8 കോടി ആളുകള്‍ താരത്തെ പിന്തുടരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 1.6 കോടി ജനങ്ങള്‍ സച്ചിനെ ഫോളോ ചെയ്യുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഒട്ടും പിന്നിലല്ല. പട്ടികയില്‍ മൂന്നാമനാണ് ധോണി. ഇന്‍സ്റ്റഗ്രാമില്‍ ഒന്നര കോടി ആളുകളും, ട്വിറ്ററില്‍ 77 ലക്ഷം പേരും ധോണിയെ പിന്തുടരുന്നുണ്ട്. 2.05 കോടി ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ ധോണിക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here