Advertisement

ആർച്ചറിനെ വിമർശിച്ച അക്തറിനെ ട്രോളി യുവരാജ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

August 19, 2019
Google News 1 minute Read

ആഷസ് ടെസ്റ്റിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ പെരുമാറ്റത്തിന്‍റെ പേരില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസം ഷൊഐബ് അക്തര്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ആര്‍ച്ചറിനെ വിമര്‍ശിച്ച അക്തറിനെ ട്രോളിക്കൊണ്ട് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് രംഗത്തു വന്നിരിക്കുകയാണ്. അക്തറിന്റെ ട്വീറ്റിനു മറുപടിയായാണ് യുവിയുടെ ട്രോൾ.

“ബൗണ്‍സർ കളിയുടെ ഭാഗമാണ്. പന്ത് തട്ടി ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയോ നിലത്തു വീഴുകയോ ചെയ്താല്‍ ബൗളര്‍ അയാളുടെ അടുത്തെത്തി വിവരം തിരക്കണം. സ്മിത്ത് പരിക്കേറ്റ് വേദന കൊണ്ടു ഗ്രൗണ്ടില്‍ കിടക്കുമ്പോള്‍ ആര്‍ച്ചര്‍ തിരിച്ചുനടന്നത് ശരിയായില്ല. ആര്‍ച്ചറുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യം ബാറ്റ്‌സ്മാന്‍ അടുത്ത് ഓടിയെത്തുമായിരുന്നു.”- അക്തർ ട്വീറ്റ് ചെയ്തു.

അക്തറിന്റെ ഈ ട്വീറ്റിനാണ് യുവി രസകരമായ മറുപടി നല്‍കിയത്. “അതെ നിങ്ങള്‍ തീര്‍ച്ചയായും ചെയ്യും. എന്നാല്‍ നിങ്ങള്‍ ബാറ്റ്‌സ്മാനോട് പറയുക കുഴപ്പമൊന്നും ഇല്ലല്ലോ, കാരണം ഇനിയും ഇതുപോലെയുള്ളവ വരാനുണ്ടെന്നായിരിക്കും” എന്നാണ് യുവി ട്വീറ്റ് ചെയ്തത്. ട്വീറ്റും മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here