വോട്ടിനായി രാജ്യത്തെ ശിഥിലീകരിക്കാൻ കോൺഗ്രസ് ഒരിക്കലും മുതിർന്നിട്ടില്ലെന്ന് എ.കെ ആന്റണി

ak antony

വോട്ടിനായി രാജ്യത്തെ ശിഥിലീകരിക്കാൻ കോൺഗ്രസ് ഒരിക്കലും മുതിർന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പാർട്ടിക്ക് നഷ്ടമുണ്ടാകുമെന്ന് കണ്ടിട്ടും രാജ്യത്തിനായി വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. കശ്മീരിലെ കേന്ദ്ര നടപടിയിൽ കൈയ്യടിക്കുന്നവർ വീണ്ടു വിചാരം നടത്തണമെന്നും എ.കെ ആന്റണി പറഞ്ഞു.

രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടി കോൺഗ്രസ് സ്വീകരിച്ച സമീപനമല്ല നിലവിലെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ കേന്ദ്രസർക്കാരിന്റെ മണ്ടത്തരമാണെന്നും
എ.കെ ആന്റണി പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പുന:സംഘടന വിജയകരമായി പൂർത്തിയാക്കുമെന്നും ആഭ്യന്തര വിഷയമായതിനാൽ ഈ വിഷയത്തിലെ തർക്കങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും എ.കെ ആന്റണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top