യുഎൻഎയുടെ അഴിമതി കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം.
ക്രൈം എഡിജിപിക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നിശ്ചിത സമയത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
Read Also : യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട്; നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
ആരോപണവിധേയനെ യഥാസമയം ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.
കേസിൽ യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഒന്നാം പ്രതിയാണ്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് , സെക്രട്ടറി , ട്രഷറർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
2017 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ സംഘടനയുടെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ ജാസ്മിൻഷാ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തെന്നാണ് പരാതി. യുഎൻഎയുടെ മുൻ വൈസ് പ്രസിഡൻറ് സിബി മുകേഷാണ് ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here