Advertisement

എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയെ നിയമിക്കാന്‍ സിനഡില്‍ നിര്‍ദേശം

August 20, 2019
1 minute Read

എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക്  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയെ നിയമിക്കാന്‍ സിനഡില്‍ നിര്‍ദേശം. സസ്‌പെന്‍ഷനില്‍ കഴിയുന്ന സഹായ മെത്രാന്മാരെ താല്‍കാലികമായി അതിരൂപതയില്‍ പുനര്‍ നിയമിക്കും. നിര്‍ദേശങ്ങളില്‍ വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനമെടുക്കാനാണ് പ്രാഥമിക ധാരണ.

സീറോ മലബാര്‍ സഭാ സിനഡ് സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുകയാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങളില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്. അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കില്ല. പകരം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിയെന്ന പദവി സൃഷടിക്കാനുള്ള നിര്‍ദേശം സിനഡില്‍ അവതരിപ്പിക്കപ്പെട്ടു.

ഈ പദവിയില്‍ ഒരു മെത്രാനെ നിയമിക്കാനാണ് നിര്‍ദേശം. നിലവില്‍ ചാന്ദാ രൂപത ബിഷപ്പായ മാര്‍ എഫ്രേം നരികുളത്തിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ സഭാ സിനഡില്‍ ചര്‍ച്ച തുടരുകയാണ്. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന സഹായ മെത്രാന്മാരെ ഉപാധികളോടെ താല്‍കാലികമായി അതിരൂപതയില്‍ തന്നെ തിരികെ നിയമിക്കാനും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങളില്‍ വോട്ടെടുപ്പിലൂടെയാകും അന്തിമ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top