സംഗീത സംവിധായകൻ മുഹമ്മദ് സുഹൂർ ഖയാം അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ മുഹമ്മദ് സുഹൂർ ഖയാം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. “കഭി കഭി മേരെ ദിൽമേ’ അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം.
പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച കലകാരനാണ് മുഹമ്മദ് ഖയാം. ഏറെക്കാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഒൻപതരയോടെയായിരുന്നു മരണം. കഴിഞ്ഞ ജൂലായ് 28 മുതൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
1927ൽ പഞ്ചാബിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലം മുതൽക്കു തന്നെ സിനിമയോടും സംഗീതത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം ഡൽഹിയിലേക്ക് നാടുവിട്ടാണ് സംഗീത ലോകത്ത് എത്തുന്നത്. പിന്നീട് കാബൂളിലേക്ക് പോയി സംഗീതം അഭ്യസിച്ചു. ചീശ്തി ബാബയുടെ കീഴിലായിരുന്നു അദ്ദേഹത്തിൻ്റെ സംഗീത പഠനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here