ലളിതമായി ഹസൻ അലി-ഷാമിയ അർസൂ വിവാഹം; ചിത്രങ്ങൾ കാണാം

പാക്ക് പേസർ ഹസൻ അലിയും ഇന്ത്യൻ സ്വദേശിനി ഷാമിയ അർസൂവുമായുള്ള വിവാഹം ദുബായിൽ വെച്ച് നടന്നു. ദുബായിലെ അറ്റ്ലാൻ്റിസ് പാം ഹോട്ടലിൽ വെച്ചായിരുന്നു ചിവാഹം. ദമ്പതിമാരുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു വർഷം മുൻപ് ദുബായിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളർന്ന ആ ബന്ധമാണ് വിവാഹത്തിലെത്തിയത്. ഹരിയാന സ്വദേശിനിയാണ് ഷാമിയ അർസൂ. ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. ബന്ധുക്കളൊക്കെ ന്യൂഡൽഹിയിലാണ്.

നേരത്തെ, കല്യാണത്തെപ്പറ്റി ഉടൻ അറിയിക്കാമെന്ന് ഹസൻ അലി ട്വീറ്റ് ചെയ്തിരുന്നു. പാക്ക് മാധ്യമം ജിയോ ന്യൂസിൻ്റെ റിപ്പോർട്ടുകൾക്ക് പിന്നാലെ വിവാഹത്തെപ്പറ്റിയുള്ള സാധ്യതകൾ അറിയിച്ച ഹസൻ പിന്നീട് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top