ശിക്കാരിക്കുട്ടിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിലെ ഏക പെൺശിക്കാരി
കേരളത്തിലെ ഏക പെൺശിക്കാരിയായ ശിക്കാരി കുട്ടിയമ്മ (ത്രേസ്യ തോമസ്) അന്തരിച്ചു. 88 വയസ്സായിരുന്നു. വട്ടവയലിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യയാണ് ശിക്കാരിക്കുട്ടിയമ്മ.
കേരള-തമിഴ്‌നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ്‌വാരത്തിൽ ചുരുളിപ്പെട്ടി എന്ന ഗ്രാമത്തിലായിരുന്നു ശിക്കാരിക്കുട്ടിയമ്മ. സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്ക് ചേക്കേറി ശിക്കാരിക്കുട്ടിയമ്മയും കുടുംബവും. തൊട്ടടുത്ത ദിവസം സഹോദരന്മാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്ത് കുത്തിയപ്പോൾ പകരം ഇറങ്ങിയത് ശിക്കാരിക്കുട്ടിയമ്മയായിരുന്നു.
പിന്നീടങ്ങോട്ട് വേട്ടയുടെ നാളുകൾ. പിഴക്കാത്ത ഉന്നം കുട്ടിയമ്മയെ മികച്ച വേട്ടക്കാരിയാക്കി. ചിന്നാർ ഉൾവനങ്ങളിലെ മൃഗങ്ങളിലെ വേട്ടയാടിത്തുടങ്ങിയതോടെ ശിക്കാരി കുട്ടിയമ്മ എന്ന് അറിയപ്പെടാൻ തുടങ്ങി.
ശിക്കാരിക്കുട്ടിയമ്മയുടെ സംരക്ഷമയിലാണ് ചിന്നാർ വനമധ്യത്തിലെ ചുരുളിപ്പെട്ടിയിൽ 82 ഏക്കർ സ്ഥലത്ത് 42 കുടുംബങ്ങൾ താമസമാക്കിയത്.
ഏറുമാടത്തിലിരുന്ന് വെടിവയ്ക്കലോ സുരക്ഷിത സങ്കേതത്തിലിരുന്ന് വേട്ടയാടലോ ആയിരുന്നില്ല കുട്ടിയമ്മയുടെ രീതി. കാട്ടിൽ അലഞ്ഞ് നടക്കും. ഇര നേർക്ക് നേർ വന്നാലും പതറാതെ കാഞ്ചി വലിക്കും !
ശിക്കാരിക്കുട്ടിയമ്മയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് സംസ്ഥാനത്തെ ഏക പെൺ ശിക്കാരിയെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here