Advertisement

ഇന്ത്യാവിരുദ്ധ ട്വീറ്റുകള്‍ പ്രചരിപ്പിച്ച ഇരുനൂറോളം പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു

August 20, 2019
1 minute Read

ഇന്ത്യാവിരുദ്ധ ട്വീറ്റുകള്‍ പ്രചരിപ്പിച്ച ഇരുനൂറോളം പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. ഇന്ത്യയുടെ പരാതി പരിഗണിച്ചാണ് ട്വിറ്ററിന്റെ നടപടി. അതേസമയം സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ അറിയിച്ചു.

പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ stop suspending pakistanis എന്ന ഹാഷ്ടാഗ് പാകിസ്ഥാനിലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.

ഇതേതുടര്‍ന്ന് സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പാക് വാര്‍ത്താ വിനിമയ മേധാവി ആസിഫ് ഗഫൂര്‍ അറിയിച്ചു. ട്വിറ്ററിന്റെ മേഖലാ ഓഫീസിനെതിരെ പരാതി നല്‍കിയതായും വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിന്റെ മേഖലാ ഓഫീസില്‍ അധികവും ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നതെന്നും അതിനാലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

അതേസമയം തങ്ങളുടെ അഭിപ്രായങ്ങള്‍ ഉന്നയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അധികാരമുണ്ടെങ്കിലും തീവ്രവാദവും വെറുപ്പും പ്രചരപ്പിക്കാന്‍ ട്വിറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ട്വിറ്റര്‍ വിശദീകരിച്ചു.  കശ്മീര്‍ വിഷയത്തിലാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്നും തുടര്‍ച്ചയായി വിദ്വേഷ പ്രചരണമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top