മോഹൻലാലിനെ കാറിൽ പിന്തുടർന്ന് ആരാധകർ; ഒടുവിൽ പൊലീസ് ഇടപെട്ടു; വീഡിയോ

നടൻ മോഹൻലാലിനോടുള്ള ഫാൻസിന്റെ ആരാധന ഏവർക്കുമറിയാം. അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലും പങ്കെടുക്കുന്ന പരിപാടികളിലും വൻ ജനസാന്നിദ്ധ്യമാണുണ്ടാകുക. ഫാൻസിന്റെ ആരാധന പലപ്പോഴും മോഹൻലാലിന് പുലിവാലാകാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
തിരുവല്ലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി മോഹൻലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു. തിരക്കുള്ള റോഡിലൂടെയാണ് സംഭവം. പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യമന്വേഷിച്ചപ്പോൾ താരത്തിനൊപ്പം ഫോട്ടെയെടുക്കണമെന്ന് യുവാക്കൾ പറഞ്ഞു.
ആരാധകരുടെ ആവശ്യത്തിന് മുന്നിൽ മോഹൻലാലിന് വഴങ്ങേണ്ടിവന്നു. റോഡരികിൽ മോഹൻലാലിനെ കണ്ടപ്പോൾ ആളുകൾ കൂടി. ഒടുവിൽ സ്ഥലത്തേക്ക് പൊലീസിനെ വിളിച്ചു വരുത്തേണ്ടി വന്നു. പൊലീസെത്തി മോഹൻലാലിനെ വാഹനത്തിലേക്ക് എത്തിക്കുകയായിരുന്നു. ദയവ് ചെയ്ത് വാഹനത്തെ പിന്തുടരുതെന്ന് പറഞ്ഞാണ് മോഹൻലാൽ സ്ഥലത്ത് നിന്നും പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here