പുതിയ മിസൈല്‍ പരീക്ഷണങ്ങളുമായി അമേരിക്ക; സൈനിക സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് റഷ്യയുടെ കുറ്റപ്പെടുത്തല്‍

റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ പുതിയ മിസൈല്‍ പരീക്ഷണങ്ങളുമായി അമേരിക്ക. കാലിഫോര്‍ണിയന്‍ തീരത്ത് നടത്തിയ മധ്യ ദൂര ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ അമേരിക്കയുടെ നടപടി സൈനിക സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് റഷ്യ കുറ്റപ്പെടുത്തി.
അമേരിക്കന്‍ നാവിക സേനയുടെ നിയന്ത്രണത്തിലുള്ള സാന്‍ നിക്കോളാസ് ഉപദ്വീപില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. മിസൈല്‍ 500 കിലോമീറ്ററുകളോളം സഞ്ചരിച്ചതായും പരീക്ഷണം വിജയകരമായിരുന്നതായും പെന്റഗണ്‍ വ്യക്തമാക്കി. വിക്ഷേപണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗം വൈകാതെ വെളിപ്പെടുത്തുമെന്നും പെന്റഗണ്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്നും പിന്‍വാങ്ങിയ ശേഷം ആദ്യമായാണ് അമേരിക്ക മിസൈല്‍
നടത്തിയത്.
അമേരിക്കയുടെ നടപടി പ്രകോപനപരമാണെങ്കിലും അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തല്‍ക്കാലം തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി. സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി റെയ്‌ബോവ് കുറ്റപ്പെടുത്തി. അമേരിക്കയും റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് ഈ മാസം രണ്ടിനാണ് അമേരിക്ക പിന്‍മാറിയത്. എല്ലാ തരത്തിലുള്ള മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും ഇരു ാജ്യങ്ങളും പിന്തിരിയണമെന്നതായിരുന്നു 1987 ല്‍ റഷ്യയും അമേരിക്കയുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here