Advertisement

ബോൾട്ട് എന്ന ഓട്ടക്കാരനെ നിങ്ങൾക്കറിയാം; ക്രിക്കറ്ററെ അറിയുമോ: വീഡിയോ കാണാം

August 21, 2019
Google News 0 minutes Read

ഇന്ന് ഉസൈൻ ബോൾട്ടിൻ്റെ 33ആം ജന്മദിനമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടകാരിലൊരാളാണ് ബോൾട്ട്. 100 മീറ്റർ, 200 മീറ്റർ, 100*4 മീറ്റർ റിലേ എന്നിവയിലൊക്കെ അദ്ദേഹം ലോക റെക്കോർഡ് ജേതാവാണ്. ലോകപ്രശസ്ത സ്പ്രിൻ്റർ എന്നതിനപ്പുറം ബോൾട്ട് ഒരു ബഹുമുഖ പ്രതിഭയാണ്. ഓട്ടം നിർത്തിയ ശേഷം ഫുട്ബോൾ കളിക്കാരനായ ബോൾട്ടിനെ നമുക്കറിയാം. ഓട്ടക്കാരനൊപ്പം എത്തില്ലെങ്കിലും താൻ തരക്കേടില്ലത്ത ഫുട്ബോൾ താരമാണെന്ന് ഉസൈൻ ബോൾട്ട് തെളിയിച്ചു. എന്നാൽ ബോൾട്ട് ഒരു മികച്ച ക്രിക്കറ്റർ കൂടിയാണെന്നറിയുമോ? അല്ലെങ്കിലും വെസ്റ്റ് ഇൻഡീസിലെ ജമൈക്കക്കാരനായ ബോൾട്ടിന് ക്രിക്കറ്റ് അറിയാതിരുന്നാലെങ്ങനെ ശരിയാവും? ബോൾട്ടിൻ്റെ ക്രിക്കറ്റ് പ്രേമത്തെപ്പറ്റി ചിലത്.

ചെറുപ്പകാലത്ത് ബോൾട്ട് ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നു. ബോൾട്ടിൻ്റെ ഓട്ടം കണ്ട ക്രിക്കറ്റ് പരിശീലകനാണ് അദ്ദേഹത്തെ ട്രാക്കിലേക്ക് വഴിതിരിച്ചു വിട്ടത്. ആ തീരുമാനം ഗംഭീരമായെന്നു മാത്രമല്ല, ലോക അത്ലറ്റിക്സിനു തന്നെ ഉണർവായി. താൻ ഓട്ടക്കാരനായില്ലായിരുന്നുവെങ്കിൽ ഒരു ഫാസ്റ്റ് ബൗളറാകുമെന്ന് ഉസൈൻ ബോൾട്ട് തന്നെ പറഞ്ഞതും അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് പ്രേമത്തെ സൂചിപ്പിക്കുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ വലിയ ആരാധകനായിരുന്നു ബോൾട്ട്. പാക്ക് ഇതിഹാസ പേസർ വഖാർ യൂനിസായിരുന്നു ഇഷ്ട താരം. 2009ൽ നടന്ന ഒരു ചാരിറ്റി മാച്ചിൽ സാക്ഷാൽ ക്രിസ് ഗെയിലിൻ്റെ വിക്കറ്റെടുത്ത ഉസൈൻ ബോൾട്ട് ബാറ്റിംഗിനിറങ്ങി ഗെയിലിനെത്തന്നെ സിക്സറിനു പറത്തുകയും ചെയ്തു. യുവരാജ് സിംഗിൻ്റെ ടീമിനെ ക്രിക്കറ്റ് കളിച്ച് ബോൾട്ട് തോൽപിച്ചിട്ടുമുണ്ട്. ബിഗ് ബാഷ് ലീഗിൽ കളിക്കണമെന്ന ആഗ്രഹവും ഒരിക്കൽ ഉസൈൻ ബോൾട്ട് പങ്കുവെച്ചിട്ടുണ്ട്.

1986 ഓഗസ്റ്റ് 21നാണ് ബോൾട്ട് ജനിച്ചത്. എട്ട് ഒളിമ്പിക്സ് സ്വർണ്ണം ഉൾപ്പെടെ കരിയറിലാകെ 23 മെഡലുകളാണ് ട്രാക്കിൽ നിന്നു നേടിയത്. 2004 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ തുടങ്ങിയ ബോൾട്ടിൻ്റെ കരിയർ 2017 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അവസാനിച്ചത്. കരിയറിലെ അവസാന റേസായ 4*100 റിലേയിൽ ഫിനിഷ് ചെയ്യാൻ 50 മീറ്ററുകൾ മാത്രം ബാക്കി നിൽക്കെ മസിൽ വേദനയെത്തുടർന്ന് ട്രാക്കിൽ വീണ അദ്ദേഹം സഹതാരങ്ങളുടെ സഹായത്തോടെയാണ് ഫിനിഷ് ലൈൻ കടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here