Advertisement

കാറുമായി റോഡിൽ യുവതിയുടെ പരാക്രമം; മൂന്ന് കാറുകൾ ഇടിച്ചു തകർത്തു

August 21, 2019
5 minutes Read

പൂനെയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ സ്വന്തം വാഹനമുപയോഗിച്ച് യുവതി ഇടിച്ചു തകർത്തു. രാംനഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡരികിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്‌തെടുക്കുന്ന യുവതി തുടർന്ന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് പിന്നിൽ സ്വന്തം കാറിടിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യുവതി പല തവണ കാർ റിവേഴ്‌സെടുത്ത് മറ്റു വാഹനങ്ങളിൽ ഇടിപ്പിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് യുവതിയുടെ പരാക്രമത്തിൽ തകർന്നത്. മദ്യലഹരിയിലാണ് യുവതി കാറോടിച്ചിരുന്നതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top