Advertisement

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു

May 5, 2024
2 minutes Read
17-year-old died in bike accident Pathanamthitta

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി മനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.(17-year-old died in bike accident Pathanamthitta)

ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഇവിടെ നിന്ന് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ ,സഹദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.

Read Also: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

നെല്ലിക്കാല സ്വദേശിയായ 17 കാരൻ സുധീഷ് ലൈറ്റ് ആൻഡ് സൗണ്ടിന്റെ ജോലിക്ക് പോകുന്നയാളാണ്. സഹദ് മീൻ കച്ചവടം നടത്തുന്നയാളും. സഹദിനെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .ഇയാൾക്കെതിരെ അപകടകരമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.

Story Highlights : 17-year-old died in bike accident Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top