മല്ലപ്പള്ളിയില്‍ നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കത്തെഴുതിവച്ച് വീടുവിട്ടുപോയ 14കാരനെ കണ്ടെത്തിയത് ചെന്നൈയില്‍ നിന്ന്; കൈയിലുണ്ടായിരുന്നത് 1500 രൂപ

പത്തനംതിട്ട മല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ചിത്രം കണ്ട കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയോട് സംസാരിച്ചതില്‍ നിന്നും കുട്ടി വീടുവിട്ട് വന്നതാണെന്ന് മനസിലാക്കിയ റിനു കുട്ടിയെ മടങ്ങിപ്പോകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയുമായിരുന്നു. (14 year old boy who was missing from home found from chennai )
വീട്ടില്‍ നിന്ന് സൈക്കിളില്‍ നിന്ന് മല്ലപ്പള്ളിയിലേക്കും അവിടെ നിന്ന് ബസ് മാര്‍ഗം ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ കുട്ടി ചെന്നൈയിലേക്കും പോകുകയായിരുന്നു. 1500 രൂപയായിരുന്നു കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. ബാംഗ്ലൂരിലേക്ക് പോകാനാണ് കുട്ടി പദ്ധതിയിട്ടിരുന്നത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഇന്നലെ മുതലാണ് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നെന്നും അഞ്ച് വര്‍ഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പെഴുതിവെച്ച ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്.രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights : 14 year old boy who was missing from home found from chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here