‘പിൻവാതിലിലൂടെ വരാറുള്ള പുരോഹിതരുടെ ലിസ്റ്റ് വേണോ?’; ഫാദർ നോബിളിന്റെ വായടച്ച് സിസ്റ്റർ ലൂസി

തനികെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ ഫാദർ നോബിൾ പാറയ്ക്കലിനു മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സിസ്റ്റർ ലൂസി ഫാദർ നോബിളിനു മറുപടി നൽകിയത്. മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടിയിലെ ഏതൊക്കെ വികാരിയച്ചന്‍മാര്‍ സ്ഥിരമായി കയറിയിറങ്ങിയിട്ടുണ്ടെന്നും അവരുടെ ലിസ്റ്റ് വേണോയെന്നും സിസ്റ്റർ ചോദിക്കുന്നു. വേണമെങ്കില്‍ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം എന്നും സിസ്റ്റർ ലൂസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫാദർ നോബിളിനെ പരിഹസിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുമാരൻ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമ൦ങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്.മ൦ത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്.കാരക്കാമല മ൦ത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കിൽ പിൻവാതിൽ സന്ദർശകരായ ,മ൦ത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.മ൦ത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ.? എന്തിനാണ് കാരക്കാമല മ൦ത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്…?നോബിളേ പറയണം മറുപടി ?
2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് ,ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ൦ത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു.അതിനും കൂടിയുള്ള പകപോക്കലാണോ ഇത് ? ഭയക്കില്ല നോബിളേ ,തളരില്ല.ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പ൦ിപ്പിക്കുന്നതും ,കന്യാമ൦ത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും.ലജ്ജതോന്നുന്നു.
ബാക്കി പിന്നീട്…!!!!!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here