ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിൽ. സൗത്ത് ഈസ്റ്റ് ഡൽഹി ഗോവിന്ദ്പുരി പൊലീസാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം. നിരവധിയാളുകൾക്കും പൊലീസുകാർക്കും പരുക്കേറ്റു.

തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആർമി നടത്തിയ സമരത്തിൽ പൊലീസുമായി ഏറ്റുമുണ്ടായതിനെ തുടർന്നാണ് അറസ്റ്റ്. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ പൊലീസ് നടപടിക്കെതിരെ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അൻപതിലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More