എറണാകുളം ഉൾപ്പെടെ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, മലപ്പുറം എന്നിവിടങ്ങളിൽ ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും ഓഗസ്റ്റ് 24ന് എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 25ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലും ഓഗസ്റ്റ് 26ന് കോഴിക്കോടും കണ്ണൂരിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം തൃശൂർ ജില്ലകളിൽ ഇന്ന് ശക്തമായതൊ അതിശക്തമായതൊ ആയ മഴ ലഭിച്ചേക്കും. 11 മുതൽ 20 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്ന പ്രവചനമുള്ളത് കൊണ്ട് തന്നെ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Read Also : പുത്തുമല ഉരുൾപ്പൊട്ടൽ; കാണാതായവർക്കായി സൺറൈസ് വാലിയിൽ ഇന്നും തെരച്ചിൽ തുടരും

എവിടെയും റെഡ് അലർട്ടില്ല. ആലപ്പുഴ, കോട്ടയം ,മലപ്പുറംജില്ലകളിൽ യല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. വിനോദ സഞ്ചാരത്തിനായി മലയോര മേഖലകളിലും, ബീച്ചുകളിലും പോകരുത്.വടക്കൻ കേരളത്തിൽ ചില ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.അതേ സമയം മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More