സീറ്റ് കവറിനുള്ളിൽ മൂർഖൻ പാമ്പ്; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബൈക്കിൽ താക്കോൽ ഇടാൻ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുളളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിയാർ പിലാത്തറ റോഡരികിലാണ് സംഭവം.
ബുളളറ്റ് പാർക്ക് ചെയ്ത വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂർഖന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കിൽ താക്കോൽ ഇടാൻ നോക്കിയപ്പോഴാണ് സീറ്റ് കവറിനുളളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സംഭവം വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ധനായ ഏഴിലോട്് അറത്തിപ്പറമ്പിലെ പവിത്രനെ അറിയിച്ചു. ഇദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here