ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 19 മരണം

ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളപൊക്കവും കാരണം 19 പേർ മരിച്ചു. സത്‌ലജ് നദിയിലെ ജലം പാക്കിസ്ഥാൻ തുറന്ന വിട്ടതിനെ തുടർന്ന് പഞ്ചാബിലെ 17 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. മഴ മാറിയെങ്കിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും സ്ഥിതിഗതികൾ സാധാരണയിലെത്താൽ ദിവസങ്ങളെടുക്കും.
ശക്തമായ മഴയെ തുടർന്ന് ഉത്തർപ്രദേശിലെ മിക്ക നദികളിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. സരയും നദി കരകവിഞ്ഞതിനെ തുടർന്ന് കിഴക്കൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ വെള്ളപൊക്ക ഭീഷണിയിലാണ്.ഗംഗാ നദി അപകരെ മാം വിധം ജല നിരപ്പ് ഉയർന്നതിന്നാൽ കനത്ത ജാഗ്രയിലാണ് താഴ്ന്ന പ്രദേശങ്ങൾ.
Read Also : സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഗാസിപൂരിലും വാരണാസിയിലും ദേശീയ ദുരന്ത നിവാരണ സേന വിന്യസിച്ചിട്ടുണ്ട്
ഡൽഹിയിൽ യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിട്ടുണ്ട്.പാക്കിസ്ഥാൻ സത് ലജ് ‘ നദിയിലെ ജലം തുറന്ന് വിട്ടതിനെ തുടർന്നാണ് പഞ്ചാബിലെ അതിർത്തി ജില്ലയായ ഫിറോസ്പൂരിലെ ഗ്രാമങ്ങളിൽ വെള്ളം കയറിയത്. 4000 ഹെക്ടർ കൃഷി നശിച്ചു. മേഘ വിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ആരാക്കോട്ട് മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന് തകർന്ന റോഡുകളിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. പൂർണ്ണമായും വൈദ്യുതി ബന്ധം എത്രയും പെട്ടന്ന് പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഒഡിഷയിയിലും കർണ്ണാടകത്തിലും ആന്ധ്രയിലും വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here