‘ജെയ് ഷെട്ടി ഒന്നാന്തരം ഫ്രോഡ്’; ലോകപ്രശസ്ഥ മോട്ടിവേഷണൽ സ്പീക്കർ ജെയ് ഷെട്ടിക്കെതിരെ ഗുരുതര ആരോപണവുമായി നിക്കോൾ ആർബർ

ലോകപ്രശസ്ഥ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ താരവുമായ ജെയ് ഷെട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും, നർത്തകിയും, പാട്ടുകാരിയും, യൂട്യൂബറുമായ നിക്കോൾ ആർബർ.
ജെയ് ഷെട്ടി തന്റേതെന്ന പേരിൽ എഴുതുന്നതും പറയുന്നതുമായ വാചകങ്ങളെല്ലാം മറ്റ് പ്രശസ്ഥ വ്യക്തിത്വങ്ങളുടേതാണെന്ന് നിക്കോൾ ആർബർ പറയുന്നു. തെളിവ് സഹിതമാണ് നിക്കോൾ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും പേർ കണ്ട ഫേസ്ബുക്ക് വീഡിയോ ജെയ് ഷെട്ടിയുടേതാണ്. ‘ഫോർബ്‌സ് 30 അണ്ടർ 30’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ജെയ് ഷെട്ടി.
ഇതിന് പുറമെ ജെയ്ക്ക് നാഷണൽ ജ്യോഗ്രഫിക് ചെയ്‌സിംഗ് ജീനിയസ് കൗൺസിൽ 2017, മികച്ച ബ്ലോഗിനുള്ള ഏഷ്യൻ മീഡിയ അവാർഡ്‌സ് 2016, 2018 സ്ട്രീമി അവാർഡ്, 2016 ഐടിവി ഏഷ്യൻ മീഡിയ അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. ബിബിസി, എലൻ ഷോ, ദി ടുഡേ ഷോ എന്നിവയിലെല്ലാം ജെയ് ഷെട്ടി വന്നിട്ടുണ്ട്.
വ്യക്തിബന്ധങ്ങൾ, മാനസികാരോഗ്യം, ജീവിത ലക്ഷ്യം തുടങ്ങിയ കാര്യങ്ങളാണ് ജെയ് ഷെട്ടി തന്റെ വ്‌ളോഗുകളിലൂടെ പറയുന്നത്. ലണ്ടൻ സർവ്വകലാശാലയിലെ കാസ് ബിസിനസ് സ്‌കൂളിൽ നിന്നും ബിരുദമെടുത്ത ജെയ് നാല് വർഷത്തോളം ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. വേദിക് സന്യാസിയാകാൻ ട്രെയിനിംഗും എടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here