Advertisement

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

August 23, 2019
Google News 0 minutes Read

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിം കോടതി
ഇന്ന് പരിഗണിക്കും. മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലീം സംഘടനകൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ
എൻ.വി. രമണ, അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതിനാൽ പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹർജികളിലെ വാദം. നിയമം മുസ്ലീം ഭർത്താക്കന്മാരോടുള്ള വിവേചനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here