Advertisement

പുത്തുമലയിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

August 23, 2019
Google News 0 minutes Read

വയനാട് പുത്തുമലയിലെ തെരച്ചിൽ എൻ.ഡി.ആർ.എഫ് അവസാനിപ്പിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായ തിരച്ചിൽ തുടരും. കാണാതായ അഞ്ചു പേരിൽ നാലു പേരുടെയും കുടുംബം തിരച്ചിൽ നിർത്താമെന്ന നിർദേശം മുന്നോട്ടുവെച്ചു.

പുത്തുമല സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കൽക്കൂടി തിരച്ചിൽ നടത്തണമെന്ന് കുടുംബം
പറഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പൊലീസും ഫയർഫോഴ്സും പുത്തുമലയിലെ മസ്ജിദിനോട് ചേർന്ന് തിരച്ചിൽ നടത്തും. കാണാതായവരുടെ ബന്ധുക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇതിനകം 12 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ഇനി 5 പേരെ കൂടി കണ്ടെത്താനുണ്ട്. പുത്തുമലയ്ക്കപ്പുറം ചൂരൽമല പ്രദേശത്തേക്കുള്ള ബസ് സർവ്വീസ് പുനരാരംഭിക്കുകയും വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കുകയും ചെയ്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലധികവും അവസാനിപ്പിച്ചു. ഇനി 15 ക്യാമ്പുകളിലായി 249 കുടുംബങ്ങൾ മാത്രമാണുള്ളത്. 765 പേരാണ് ആകെ ക്യാമ്പുകളിൽ കഴിയുന്നത്.

പുത്തുമലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ താമസിച്ചിരുന്ന മേപ്പാടി ഗവൺമെൻറ് ഹൈസ്‌കൂളിലെ ക്യാമ്പ് അവസാനിപ്പിച്ച് ഇവരെ വെള്ളാർമല വെക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട് 37 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here