റോയൽ ചലഞ്ചേഴ്സിൽ അഴിച്ചു പണി; ഗാരി കേസ്റ്റണും ആശിഷ് നെഹ്ര ടീം വിട്ടു

ഐപിഎൽ ക്ലബ് റോയൽ ചലഞ്ചേഴ്സ് ക്ലബിൽ അഴിച്ചു പണി. കഴിഞ്ഞ സീസണുകളിലെ ദയനീയ പ്രകടങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമിൻ്റെ കോച്ചിംഗ് സ്റ്റാഫുകളെ മാറ്റിയത്. മുൻ പരിശീലകൻ ഗാരി കേസ്റ്റണും ബൗളിംഗ് പരിശീലകൻ ആശിഷ് നെഹ്റയും ക്ലബ് വിട്ടു. മുൻ ന്യൂസിലൻഡ്, കിംഗ്സ് ഇലവൻ പഞ്ചാബ് ടീം പരിശീലകൻ മൈക്ക് ഹെസണും മുൻ ഓസീസ് താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്ന സൈമൻ കാട്ടിച്ചും ടീമിൽ ചേർന്നിട്ടുണ്ട്.
കാട്ടിച്ച് പരിശീലകനായും ഹെസൺ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസായുമാണ് ക്ലബിലെത്തിയത്. ഓസ്ട്രേലിയക്കായി അമ്പതിലേറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള കാറ്റിച്ച് നേരത്തെ ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂസിലൻഡ് ദേശീയ ടീമിന്റെ പരിശീലകനായി ദീർഘനാൾ പ്രവർത്തിച്ച് പരിചയമുള്ളയാളാണ് ഹെസൺ.
2018 സീസണിലാണ് നെഹ്റയും കേസ്റ്റണും ആർസിബി പരിശീലക സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. ഡാനിയൽ വെട്ടോറിയെ പുറത്താക്കിയായിരുന്നു നിയമനം. ആ സീസണിലും 2019 സീസണിലും ക്ലബ് ദയനീയ പ്രകടനമാണ് നടത്തിയത്. ഇതാണ് ഇരുവരും പുറത്താവാൻ കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here