തമിഴ്‌നാട്ടിൽ നിന്നും വരുന്ന തക്കാളിക്ക് അവിടെ മൊത്തവിപണിയിൽ വില 5 രൂപ; കേരളത്തിൽ 35 രൂപ

സംസ്ഥാനത്ത് ഒരു കിലോ തക്കാളിയുടെ വില 35 രൂപ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന തക്കാളിക്ക് അവിടെ വില കിലോയ്ക്ക് പത്ത് രൂപ മാത്രമാകുമ്പോഴാണ് കേരളത്തിൽ തക്കാളി കിലോയ്ക്ക് 35 രൂപ നിരക്കിൽ വിൽക്കുന്നത്. മൊത്ത വിപണിയിലാകട്ടെ അഞ്ച് രൂപ മാത്രമാണ് തക്കാളി വില.
കൃഷിയിടങ്ങളിൽ വില ഇടിഞ്ഞിട്ടും അതിന്റെ നേട്ടം ലഭിക്കാത്ത വിധത്തിൽ കച്ചവടക്കാർ ചൂഷണം ചെയ്യുകയാണ് മലയാളികളെ. ഇപ്പോൾ തക്കാളിക്ക് വില കുറച്ചാൽ ഓണക്കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്.
Read Also : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
തമിഴ് നാട്ടിൽ കൃഷി ചെയ്യുന്ന തക്കാളിയിൽ ഏറിയ പങ്കും വരുന്നത് കേരളത്തിലേക്കാണ്. പൊള്ളാച്ചി, ഉദുമൽപ്പേട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ദിവസേന അമ്പതു മുതൽ എഴുപത് ലോഡ് വരെ തക്കാളികൾ എത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here