Advertisement

ഹിന്ദു രാജ്യത്ത് ഹലാൽ മാംസം നൽകുന്നു; ‘മക്ഡൊണാൾഡ്സ്’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിൻ

August 24, 2019
Google News 8 minutes Read

പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയ്ക്കു ശേഷം ഫാസ്റ്റ് ഫുഡ് കമ്പനിയായ മ​ക്ഡൊ​ണാ​ൾ​ഡ്സിനു നേരെയും ബഹിഷ്കരണ ക്യാമ്പയിൻ. ട്വിറ്ററിലൂടെയാണ് ബഹിഷ്കരണ ക്യാമ്പയിൻ പ്രചരിക്കുന്നത്. ഹ​ലാ​ൽ മാം​സം മാത്രമേ  ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ള്ളു എന്ന് കമ്പനി വ്യക്തമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

മ​ക്ഡൊ​ണാ​ൾ​ഡ്സിന്റെ ഇ​ന്ത്യ​യി​ലെ റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്ക് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടോ എ​ന്ന ഒ​രു ഉ​പ​ഭോ​ക്താ​​വിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു കമ്പനി. ത​ങ്ങ​ളു​ടെ എ​ല്ലാ റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള മാം​സം മാ​ത്ര​മേ തങ്ങൾ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ​ എന്നും കമ്പനി മറുപടി നൽകി. ഇതിന് പിന്നാലെയാണ് ഒ​രു വി​ഭാ​ഗം ട്വിറ്റർ ഉപഭോക്താക്കൾ പ്ര​തി​ഷേ​ധ‌വുമായി രം ഗത്തെത്തിയത്.


‘ബോയ്ക്കോട്ട് മക്ഡൊണാൾഡ്സ്’ എന്ന ഹാഷ്ടാ​ഗ് അടക്കമാണ് പ്രതിഷേധം. ഹി​ന്ദു​ക്ക​ൾ അ​ധി​ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​ലാ​ൽ ഭക്ഷണം മാ​ത്രം ന​ൽ​കു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നാണ് ഇവരുടെ വാദം. ഇന്ത്യയിലെ മുസ്ലീം ഇതര വിഭാ​ഗങ്ങളിലുള്ളവർ നിങ്ങളുടെ ഭക്ഷണം കഴിക്കേണ്ടെന്നാണോ മനസ്സിലാക്കേണ്ടതെന്നും ചിലർ ചോദിക്കുന്നു.

നേരത്തെ അ​ഹി​ന്ദു​വാ​യ ഡെ​ലി​വ​റി ബോ​യ് ഡെലിവർ ചെയ്ത ഭക്ഷണം നിരസിച്ച ഉപഭോക്താവിനോട് ഭ​ക്ഷ​ണ​ത്തി​നു മ​ത​മി​ല്ലെ​ന്ന് പ്രഖ്യാപിച്ച സൊ​മാ​റ്റോയും സമാന പ്രതിഷേധം നേരിട്ടിരുന്നു. അപ്പോഴും ഹലാൽ ഭക്ഷണം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്റർ ക്യാമ്പയിൻ. ഒരു മതവിഭാഗത്തെ മാത്രം സൊമാറ്റോ പിന്തുണയ്ക്കുന്നു എന്ന നിലയ്ക്കായിരുന്നു പ്രതിഷേധം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here