ഹിന്ദു രാജ്യത്ത് ഹലാൽ മാംസം നൽകുന്നു; ‘മക്ഡൊണാൾഡ്സ്’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിൻ

പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയ്ക്കു ശേഷം ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാൾഡ്സിനു നേരെയും ബഹിഷ്കരണ ക്യാമ്പയിൻ. ട്വിറ്ററിലൂടെയാണ് ബഹിഷ്കരണ ക്യാമ്പയിൻ പ്രചരിക്കുന്നത്. ഹലാൽ മാംസം മാത്രമേ തങ്ങൾ ഉപയോഗിക്കാറുള്ളു എന്ന് കമ്പനി വ്യക്തമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മക്ഡൊണാൾഡ്സിന്റെ ഇന്ത്യയിലെ റെസ്റ്റോറന്റുകൾക്ക് ഹലാൽ സർട്ടിഫിക്കറ്റുണ്ടോ എന്ന ഒരു ഉപഭോക്താവിന്റെ സംശയത്തിന് മറുപടി നൽകുകയായിരുന്നു കമ്പനി. തങ്ങളുടെ എല്ലാ റസ്റ്റോറന്റുകൾക്കും ഹലാൽ സർട്ടിഫിക്കറ്റുണ്ടെന്നും ഗുണനിലവാരമുള്ള മാംസം മാത്രമേ തങ്ങൾ ഉപയോഗിക്കാറുള്ളൂ എന്നും കമ്പനി മറുപടി നൽകി. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ട്വിറ്റർ ഉപഭോക്താക്കൾ പ്രതിഷേധവുമായി രം ഗത്തെത്തിയത്.
Thank you for taking the time to contact McDonald’s India. We truly appreciate this opportunity to respond to your comments.
The meat that we use, across our restaurants, is of the highest quality and is sourced from government-approved suppliers who are HACCP certified. (1/2)— McDonald’s India (@mcdonaldsindia) August 22, 2019
All our restaurants have HALAL certificates. You can ask the respective restaurant Managers to show you the certificate for your satisfaction and confirmation. (2/2)
— McDonald’s India (@mcdonaldsindia) August 22, 2019
‘ബോയ്ക്കോട്ട് മക്ഡൊണാൾഡ്സ്’ എന്ന ഹാഷ്ടാഗ് അടക്കമാണ് പ്രതിഷേധം. ഹിന്ദുക്കൾ അധികമുള്ള പ്രദേശങ്ങളിൽ ഹലാൽ ഭക്ഷണം മാത്രം നൽകുന്നതു പ്രതിഷേധാർഹമാണെന്നാണ് ഇവരുടെ വാദം. ഇന്ത്യയിലെ മുസ്ലീം ഇതര വിഭാഗങ്ങളിലുള്ളവർ നിങ്ങളുടെ ഭക്ഷണം കഴിക്കേണ്ടെന്നാണോ മനസ്സിലാക്കേണ്ടതെന്നും ചിലർ ചോദിക്കുന്നു.
നേരത്തെ അഹിന്ദുവായ ഡെലിവറി ബോയ് ഡെലിവർ ചെയ്ത ഭക്ഷണം നിരസിച്ച ഉപഭോക്താവിനോട് ഭക്ഷണത്തിനു മതമില്ലെന്ന് പ്രഖ്യാപിച്ച സൊമാറ്റോയും സമാന പ്രതിഷേധം നേരിട്ടിരുന്നു. അപ്പോഴും ഹലാൽ ഭക്ഷണം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്റർ ക്യാമ്പയിൻ. ഒരു മതവിഭാഗത്തെ മാത്രം സൊമാറ്റോ പിന്തുണയ്ക്കുന്നു എന്ന നിലയ്ക്കായിരുന്നു പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here