കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.
ഓഗസ്റ്റ് 25ന് ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ, ഓഗസ്റ്റ് 26ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ,കണ്ണൂർ, ഓഗസ്റ്റ് 27ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്, ഓഗസ്റ്റ് 28ന് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
Read Also : ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ കണ്ട്രോൾ റൂം താലൂക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here