Advertisement

കിംഗ്സ് ഇലവനിൽ നിന്നും അശ്വിൻ പുറത്തേക്ക്; ലോകേഷ് രാഹുൽ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്

August 24, 2019
Google News 0 minutes Read

സ്പിന്നർ രവിചന്ദ്രൻ അശ്വിനും കിംഗ്സ് ഇലവൻ പഞ്ചാബുമായി വേർപിരിയുന്നെന്ന് റിപ്പോർട്ട്. അശ്വിനെ കൈമാറാനുള്ള ചർച്ചകൾ കിംഗ്സ് ഇലവൻ തുടങ്ങിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് റിപ്പോർട്ട്. അശ്വിൻ ടീം വിടുന്നതോടെ ലോകേഷ് രാഹുൽ ടീമിൻ്റെ നായകനാകുമെന്നും സൂചനയുണ്ട്.

ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അശ്വിനെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മുംബൈ മിറർ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. താരം ഡൽഹിയിലേക്ക് പോകാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം, സ്പിൻ ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനെ നൽകി അശ്വിനെ സ്വന്തമാക്കാനാണ് രാജസ്ഥാൻ്റെ ശ്രമമെന്നും സൂചനയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക ‌പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

2018 ലെ ഐപിഎൽ ലേലത്തിൽ 7.6 കോടി രൂപയ്ക്കായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. തുടർന്ന് അവരുടെ നായകനായി നിയമിതനായ അശ്വിൻ, 28 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ നേടി. 2018ൽ ഏഴാമതും 2019ൽ ആറാമതുമായാണ് കിംഗ്സ് ഇലവൻ ഫിനിഷ് ചെയ്തത്. ഇത് മാനേജ്മെൻ്റിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുകൊണ്ടാണ് അശ്വിനെ വിൽക്കാൻ അവർ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പഞ്ചാബിലെത്തുന്നതിന് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ സൂപ്പർ ജയന്റ്സ് ടീമുകൾക്ക് വേണ്ടിയും അശ്വിൻ കളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here