കവളപ്പാറയില്‍ കാണാതയവര്‍ക്കായുള്ള തെരച്ചില്‍ പതിനാറാം ദിവസവും തുടരുന്നു

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതയവര്‍ക്കായുള്ള തെരച്ചില്‍ പതിനാറാം ദിവസത്തിലേക്ക്. ഇനിയും കണ്ടെത്താനുള്ള 11 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്ന് ദിവസം തിരച്ചില്‍ ഫലം കാണാത്തത്തിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നതിന് ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പ്രധിഷേധം മൂലം ഉപേക്ഷിച്ചു. മലപ്പുറം ജില്ലയില്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ഇന്ന് മലപ്പുറത്ത് ചേരും.
മണ്ണിടിച്ചലില്‍ ഉണ്ടായ കവളപ്പാറയില്‍ 59 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തി. തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തെരച്ചലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ശേഷം കാണാതായവരുടെ ബന്ധുക്കളേയും ഉള്‍പ്പെടുത്തി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. യോഗത്തിനു മുമ്പുതന്നെ തെരച്ചില്‍ അവസാനിപ്പിക്കുന്നതിനെതിരെ കാണാതായവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ യോഗം വേണ്ടന്ന് വെക്കുകയായിരുന്നു.
ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് ദൗത്യസംഘത്തിന്റെ പരിശോധന. ഇടക്കിടെ ഉണ്ടാകുന്ന മഴ വെല്ലുവിളിയായി തെരച്ചിലിന് മാറുന്നുണ്ട്. കവളപ്പാറയിലെ ദുരന്തമുണ്ടായ പ്രദേശത്ത് മുഴുവന്‍ തിരച്ചില്‍ നടത്തിയ സാഹചര്യത്തില്‍ ഒരിക്കല്‍ പരിശോധന നടത്തിയ സ്ഥലത്ത് തന്നെ കൂടുതല്‍ ആഴത്തില്‍ മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കാണാതായവര്‍ക്കായി എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും, സന്നദ്ധ പ്രവര്‍ത്തക്കരുടെയും നേതൃത്വത്തില്‍ മനുഷ്യ സാധ്യമായ കഠിന പ്രയത്‌നമാണ് കവളപ്പാറയില്‍ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here