Advertisement

പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യം; അഞ്ചു വയസുകാരിയുടെ ജീവന്‍ അപകടത്തിലാക്കിയതിനു കാരണം തലയിലെ പേന്‍

August 25, 2019
1 minute Read

നന്നേ ആരോഗ്യവതിയയായിരുന്ന അഞ്ചു വയസുകാരിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അവളേയും എടുത്ത് ഓഹിയോയിലെ ആശുപത്രിലേക്ക് എത്തിയത്.

ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട കുട്ടിയ്ക്ക് വെര്‍ട്ടിഗോ ആണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം വിലയിരുത്തിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റാന്‍ തുടങ്ങുമ്പോഴാണ് കുട്ടിയുടെ തലയില്‍ എന്തോ തടയുന്നതായി കുട്ടിയുടെ അമ്മ തിരിച്ചറിയുന്നത്. എന്നാല്‍ അത് ഒരു പേനായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മറ്റൊന്നിനെ കൂടി കണ്ടെത്തി.

ഇതിനെത്തുടര്‍ന്നാണ് കുട്ടിക്ക് ‘ടിക്ക് പാരാലിസിസ്’ ആണെന്ന് കണ്ടെത്തിയത്. പെണ്‍പേനുകളുടെ തുപ്പല്‍ ഗ്രന്ഥിയില്‍ നിന്നുണ്ടാകുന്ന neurotoxin എന്ന
വസ്തുവാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇത് മനുഷ്യരുടെ ശരീരത്തില്‍ എത്തുന്ന പക്ഷം ശരീരത്തിന്റെ ഞരമ്പുകളിലേക്ക് ഇതിന്റെ പ്രവര്‍ത്തനം വ്യാപിക്കും. ശരീരത്തില്‍ നിന്ന് പേനിനെ എത്രയും വേഗം നീക്കം ചെയ്യുക എന്നതാണ് ഇതില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം. എന്തായാലും കൃത്യസമയത്ത് കണ്ടെത്തിയതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top