ലഷ്‌കർ ഭീഷണി; അബ്ദുൽ ഖാദർ റഹീമിനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്യുന്നു

തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ ഇന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. അബ്ദുൽ ഖാദറിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ എൻഫോഴ്‌സ്‌മെന്റും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
അബ്ദുൽ ഖാദറിന് തീവ്രവാദ സംഘവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തീവ്രവാദ സംഘവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്. എന്നാൽ ദേശീയ അന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യുകയാണ്.
Read Also : തമിഴ്‌നാട്ടിലെ ലഷ്‌കർ ഭീഷണി; കേരളത്തിലും അതീവ ജാഗ്രതാ നിർദേശം
ശ്രീലങ്കയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികൾ എത്തിയെന്നും ഇവർക്ക് അബ്ദുൽ ഖാദർ റഹീം സഹായം ചെയ്തു കൊടുത്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ദിവസം മുമ്പ് ബഹറിനിൽ നിന്നും കൊച്ചിയിലെത്തിയ അബ്ദുൽ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് . റെണാകുളം സിജെഎം കോടതിയിൽ ഹാജരാകാൻ എത്തിയ അബ്ദുൽ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റഹീമിനൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയെയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിൽ പെൺവാണിഭ സംഘത്തിൽ നിന്നും യുവതിയെ രക്ഷപ്പെടുത്തിയതിലുള്ള പകയാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നാണ് റഹീം പറയുന്നത്. കൊച്ചി സിറ്റി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
Read Also : തമിഴ്‌നാട്ടിലെ ലഷ്‌കർ ഭീഷണി; കേരളത്തിലും അതീവ ജാഗ്രതാ നിർദേശം
ശ്രീലങ്കയിൽ നിന്ന് ലഷ്‌കർ-ഇ- ത്വയ്ബ ബന്ധമുള്ള തീവ്രവാദികൾ കടൽമാർഗം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവാരൂരിലെ മുത്തുപ്പേട്ടയിൽ നിന്ന് സ്ത്രീ ഉൾപ്പടെ ആറ് പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ശ്രീലങ്കയുമായി ഏറ്റവും അടുത്ത സ്ഥലമായതിനാൽ മുത്തുപ്പേട്ട കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിൽ കസ്റ്റഡിയിലുള്ള അബ്ദുൽ ഖാദർ റഹീമുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തിലാണ് ചെന്നൈ സ്വദേശി സിദ്ധിഖ്, പൊൻവിഴ നഗർ സ്വദേശി സഹീർ എന്നിവരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അതേസമയം ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്‌നാട്ടിൽ തീരത്ത് എത്തിയ തീവ്രവാദി സംഘത്തിൽ പാക് പൗരനായ ഇല്യാസ് അൻവറും ഉൾപ്പെട്ടതായാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here