അഭയ കേസ് വിചാരണ ഇന്ന് ആരംഭിക്കും

സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 27 വർഷത്തിന് ശേഷം കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. നിരവധി നിയമക്കുരുക്കുകൾക്ക് ശേഷമാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിചാരണ തുടങ്ങുന്നത്. ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ.
1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ്റിലെ കിണറ്റില്‍ സിസറ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 മാർച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്തു. പത്ത് വര്‍ഷം മുന്‍പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും നിയമക്കുരുക്കുകള്‍ കാരണം പലതവണ മാറ്റി വെച്ച വിചാരണയാണ് ഇന്ന് ആരംഭിക്കുന്നത്.
Read Also : 26 വര്‍ഷങ്ങള്‍ക്കിപ്പുറവും എവിടെയുമെത്താതെ അഭയ കേസ്
രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ 177 സാക്ഷികളാണുള്ളത്. കേസിലെ രണ്ടും മൂന്നും സാക്ഷികളായ മദര്‍ സുപ്പീരിയര്‍ ലിസ്സി , സിസ്റ്റര്‍ അനുപമ എന്നിവരെ പ്രോസിക്യൂക്ഷന്‍ വിസ്തരിക്കും. കേസിലെ പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ സിബിഐ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തില്‍ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നു.
ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെയും വിടുതല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ,സി.ബി.ഐ യും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here