26 വര്‍ഷങ്ങള്‍ക്കിപ്പുറവും എവിടെയുമെത്താതെ അഭയ കേസ്

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വര്‍ഷം തികയുന്നു. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ചതായി കണ്ടെത്തിയത്. 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഭയയയുടെ മരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 2008ല്‍ നവംബറില്‍ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റവും അവസാനമായി ഫാദര്‍. ജോസ് പുത്രക്കയിലിനെ ഒഴിവാക്കി വിചാരണ നടപടികള്‍ ആരംഭിക്കാനാണ് വിധി വന്നിരിക്കുന്നത്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മരണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കഴിയാതെ ഇന്നും അഭയ ശേഷിക്കുകയാണ്…സിസ്റ്റര്‍ അഭയ കൊലക്കേസ് 26 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വിചാരണ നടപടികള്‍ നീണ്ടുപോകുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മരണവും ചോദ്യചിഹ്നമായി അവശേഷിക്കുന്നു…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here