Advertisement

മോദിയെ മഹത്വവൽക്കരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ ജോലിയല്ലെന്ന് ബെന്നി ബെഹനാൻ

August 26, 2019
Google News 1 minute Read

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹത്വവൽക്കരിക്കുന്നതല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്നും മോദിയെ എതിർക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേന്ദ്രസർക്കാരിനെ എതിർക്കുമ്പോൾ മോദിയെ വിമർശിക്കേണ്ടി വരും. അതിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എം.പി നേരത്തെ രംഗത്ത് വന്നിരുന്നു.

Read Also; ചിദംബരത്തിനും കമൽനാഥിനും പിന്നാലെ കുരുക്ക് ശശി തരൂരിലേക്ക്?

മോദി സ്തുതി ബിജെപിയിൽ മതിയെന്നും നേതാക്കൾ പാർട്ടി നയം അനുസരിക്കണമെന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. തരൂരിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോൾ ഏതാണ് നല്ല പ്രവൃത്തിയെന്ന് പുകഴ്ത്തുന്നവർ പറയണമെന്നും  മുരളീധരൻ പറഞ്ഞു. കേരളത്തിലെ 20 എംപിമാരും മോദി വിരുദ്ധ പ്രസ്താവന നടത്താൻ ബാധ്യതയുള്ളവരാണ്. യുഡിഎഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മോദിയെ വിമർശിച്ചതുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും കെ.മുരളീധരൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here