‘ഈ പ്രായത്തിലും എന്നാ ഒരിതാ!’; തകർപ്പൻ സ്കില്ലുമായി ഐഎം വിജയൻ; മറികടക്കുന്നത് ജോപോൾ അഞ്ചേരിയെ: വീഡിയോ കാണാം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാൾ എന്ന് ഐഎം വിജയനെ വിശേഷിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സത്യത്തിൽ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഐഎം വിജയാണെന്നു പറഞ്ഞാലും തെറ്റില്ല. ആ വിശേഷണം ഊട്ടിയുറപ്പിക്കുകയാണ് വിജയൻ. തകർപ്പൻ സ്കില്ലു കൊണ്ട് അന്നത്തെ തൻ്റെ സഹതാരവും മലയാളിയുമായ ജോപോൾ അഞ്ചേരിയെ മറികടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
Read Also: ഐഎം വിജയൻ, യൊഹാൻ ക്രൈഫ്: അമ്മ വളർത്തിയ മക്കൾ
പന്തുമായി നിൽക്കുന്ന വിജയനും തടയാൻ നിൽക്കുന്ന അഞ്ചേരിയുമാണ് വീഡിയോയിൽ ഉള്ളത്. മനോഹരമായ ഒരു റെയിൻബോ സ്കില്ലിലൂടെ അഞ്ചേരിയെ കൂളായി മറികടക്കുന്ന വിജയൻ അനായാസം വല കുലുക്കുന്നത് വീഡിയോയിൽ കാണാം. ഈ പ്രായത്തിലും ഇദ്ദേഹത്തിൻ്റെ സ്കില്ലുകൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമൻ്റ്.
Read Also: മുൻ ഡിജിപി എംകെ ജോസഫ്: കറുത്ത മുത്തിനെ മിനുക്കിയെടുത്ത ആചാര്യൻ
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ 1969 ഏപ്രിൽ 25നാണ് ജനിച്ചത്. 87ൽ കേരള പൊലീസിലൂടെ കളി തുടങ്ങിയ അദ്ദേഹം 89ൽ ഇന്ത്യക്കായി അരങ്ങേറി. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് ഇദ്ദേഹം കരസ്ഥമാക്കി. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ പ്രമുഖ ക്ലബുകളിൽ ബൂട്ടണിഞ്ഞ വിജയൻ 2004ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here