പാലായിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ജോസഫ്; പറ്റില്ലെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസിലെ പി.ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ നടന്ന ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്ക് വേണമെന്നും പി.ജെ ജോസഫ് യോഗത്തിൽ അറിയിച്ചു. എന്നാൽ ജോസ് കെ മാണി ഈ ആവശ്യത്തോട് യോജിക്കാൻ തയ്യാറായില്ല. തുടർന്ന് ധാരണയിലെത്താതെ യോഗം പിരിയുകയായിരുന്നു.
Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്
യോജിച്ചു പോകാൻ ഉഭയകക്ഷി ചർച്ചയിൽ ഇരു കൂട്ടരും സമ്മതം അറിയിച്ചിട്ടുണ്ടെന്നും പാലായിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം കേരള കോൺഗ്രസ് എടുക്കുമെന്നും ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്ഥാനാർത്ഥിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് രംഗത്തിറക്കുകയെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്താൻ ഇന്ന് നടന്ന യോഗത്തിൽ
തീരുമാനിച്ചിട്ടുണ്ട്. ഇരുകൂട്ടരും ധാരണയിലെത്തിയ ശേഷം യുഡിഎഫ് നേതൃത്വത്തെ അറിയിക്കാനും യോഗം നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here