സൗദിയിലെ ഫാർമസികളിൽ ഇനി വൈദ്യപരിശോധനകളും നടത്താം

സൗദിയിലെ ഫാർമസികളിൽ ഇനി വൈദ്യ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും നടത്താം. ആരോഗ്യ വകുപ്പിൽ നിന്ന് പ്രത്യേക ലൈസൻസ് ലഭിക്കുന്ന ഫാർമസികൾക്ക് മാത്രമേ ഇതിന് അനുവാദമുള്ളൂ. ഷോപ്പിംഗ് സെന്ററുകളിൽ ഫാർമസികൾ തുടങ്ങാനും മന്ത്രാലയം അനുമതി നൽകി.ഫാർമസികളിൽ മരുന്നു വിൽപനയ്ക്ക് പുറമേ ചികിത്സാ സഹായങ്ങളും രോഗപ്രതിരോധ സേവനങ്ങളും ചെയ്യാനാണ് ഇപ്പോൾ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
Read Also; സൗദിയിൽ 21 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഇനി സ്വതന്ത്രമായി യാത്ര ചെയ്യാം
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ ഫാർമസികളിൽ പരിശോധിക്കാം. പ്രതിരോധ കുത്തിവെപ്പുകൾ നടത്താനും കഴിയും. ആരോഗ്യ വിദ്യാഭ്യാസവും മെഡിക്കൽ ഉപകരണങ്ങളുടെ പരിശീലനവും ഫാർമസികളിൽ വെച്ച് നൽകാം. ഫാർമസികളിൽ ഇതിനുള്ള സൗകര്യവും യോഗ്യരായ ജീവനക്കാരും ഉണ്ടാകണം. ആരോഗ്യ വകുപ്പിൽ നിന്നും പ്രത്യേക ലൈസൻസ് ലഭിച്ചാൽ മാത്രമേ ഈ സേവനങ്ങൾ നൽകാൻ അനുവദിക്കുകയുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here