Advertisement

അർജുൻ തെണ്ടുൽക്കർ മുംബൈ 15 അംഗ ടീമിൽ

August 27, 2019
1 minute Read

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ സീനിയർ ടീമിൻ്റെ 15 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടു. ബാപുന കപ്പിനുള്ള ടീമിലാണ് അർജുൻ ഉൾപ്പെട്ടിരിക്കുന്നത്. നാഗ്പൂരിലാണ് ടൂർണമെൻ്റ് നടക്കുക.

50 ഓവർ മത്സരമാണ് ബാപുന കപ്പ്. നഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ സൂര്യകുമാർ യാദവാണ് മുംബൈ ടീമിനെ നയിക്കുക. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനാണ് ടൂർണമെൻ്റിൻ്റെ സംഘാടകര്‍. ആദിത്യ താരെ, സര്‍ഫ്രാസ് ഖാന്‍ എന്നിവരും ടീമിലുണ്ട്.

നേരത്തെ മുംബൈ ടി-20 ലീഗിൽ അർജുൻ കളിച്ചിരുന്നു. ഇടംകയ്യൻ പേസ് ഓൾറൗണ്ടറായ അർജുൻ ഇന്ത്യൻ ടീമിനു വേണ്ടി നെറ്റ്സിൽ പന്തെറിഞ്ഞിട്ടുമുണ്ട്. നേരത്തെ വിസ്സി കപ്പിനുള്ള ടീമിലും അർജുൻ കളിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top