അച്ഛനുമായി വീട്ടിൽ ക്രിക്കറ്റ് കളിച്ച് കൃണാൽ പാണ്ഡ്യ; വീഡിയോ

ശ്രദ്ധേയനായ യുവ ഓൾറൗണ്ടറാണ് കൃണാൽ പാണ്ഡ്യ. ഇന്ത്യൻ താരമായ ഹർദ്ദിക് പാണ്ഡ്യയുടെ സഹോദരനായ കൃണാൽ വിൻഡീസിനെതിരായ ടി-20 പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് നേടി ടീമിൽ സ്ഥിരമാവാനുള്ള തയ്യാറെടുപ്പിലാണ്. ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിൻ്റെ സുപ്രധാന താരമായ കൃണാൽ മിക്കപ്പോഴും ടീമിനെ ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛനുമായി വീടിനുള്ളിൽ വെച്ച് ക്രിക്കറ്റ് കളിക്കുന്ന കൃണാലിൻ്റെ വീഡിയോ വൈറലാവുകയാണ്.
ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമായി രണ്ട് വീഡിയോകളാണ് കൃണാൽ പോസ്റ്റ് ചെയ്തത്. ടെന്നീസ് ബോളിലാണ് കൃണാലിൻ്റെയും അച്ഛൻ്റെയും കളി. കൃണാൽ പന്തെറിയുന്നതും അച്ഛൻ ബാറ്റ് ചെയ്യുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ആദ്യത്തെ മൂന്ന് പന്തുകൾ സാവധാനം എറിയുമ്പോൾ അച്ഛൻ അത് അടിച്ചകറ്റുന്നുണ്ട്. എന്നാൽ പിന്നീട് പന്തിൻ്റെ വേഗത കൂട്ടിയാണ് കൃണാൽ എറിയുന്നത്. ഈ പന്തുകളൊന്നും അടിക്കാൻ അച്ഛന് ആയില്ലെന്നു മാത്രമല്ല, ഓരോ വട്ടവും ബൗൾഡാവുകയും ചെയ്തു.
Love playing cricket with my father and taking it easy with him sometimes … but not always dad ?❤️ pic.twitter.com/nF4hJI4DJ1
— Krunal Pandya (@krunalpandya24) August 26, 2019
ഇന്ത്യക്കായി 14 ടി-20 കളിലാണ് കൃണാൽ ജേഴ്സി അണിഞ്ഞിട്ടുള്ളത്. ഏകദിന മത്സരങ്ങളിൽ ഇതുവരെ കളിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here