Advertisement

എതിർ ടീം ഗോളടിച്ചത് ആഘോഷിച്ച് മെസിയുടെ മകൻ; ‘സൈക്കോ മറ്റെയോ’ എന്ന് സോഷ്യൽ മീഡിയ: വീഡിയോ

August 27, 2019
2 minutes Read

റയൽ ബെറ്റിസിനെതിരെ മെസിയില്ലാതെ ഇറങ്ങിയ ബാഴ്സലോണ ഉജ്ജ്വല ജയം കുറിച്ചിരുന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ ബെറ്റിസിനെ തോൽപിച്ചത്. ഈ സീസണിൽ ക്ലബിലെത്തിയ ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ്റെ ഇരട്ട ഗോളാണ് മത്സരത്തിൽ നിർണായകമായത്. ആ കളിയിലും സോഷ്യൽ മീഡിയയിൽ വൈറലായത് സൂപ്പർ താരം മെസിയുടെ മകൻ മറ്റെയോ ആയിരുന്നു.

ബെറ്റിസിൻ്റെ ആദ്യ ഗോളിൽ ആഹ്ലാദിക്കുന്ന മറ്റെയോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മകൻ എപ്പോഴും ബാഴ്സക്കെതിരെ കളിക്കുന്ന ക്ലബിനെയാണ് പിന്തുണയ്ക്കുന്നതെന്ന് മെസി വെളിപ്പെടുത്തിയത് കുറച്ചു നാളുകൾക്ക് മുൻപായിരുന്നു. അത് ശരിവെക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഗ്യാലറിയിൽ മെസിക്കും സുവാരസിനുമൊപ്പം ഇരുന്ന മറ്റെയോ ആണ് നെബിൽ ഫെക്കീറിൻ്റെ ഗോളിൽ ആഹ്ലാദിച്ചത്. ഇതുകണ്ട സുവാരസ് മറ്റെയോയെ ചിരിച്ചു നോക്കുന്നതും വീഡിയോയിലുണ്ട്.

മെസിയുടെ മൂത്തമകൻ തിയാഗോ മെസിയും സുവാരസിൻ്റെ മകനും ഗ്യാലറിയിൽ അവരോടൊപ്പം ഉണ്ടായിരുന്നു. ഗോളിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന മറ്റെയോയെ ചിരിച്ചു കൊണ്ടാണ് മെസിയും സുവാരസും നോക്കുന്നത്. ശേഷം സുവാരസ് മറ്റെയോയെ കളിയാക്കുന്നുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top