ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

chidambaram gets anticipatory bail

പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ. ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരം സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ടാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്‌തമാക്കിയത്‌. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറി.

വിദേശ ബാങ്ക് അക്കൗണ്ടുകൾ, വസ്തുക്കൾ എന്നിവ സംബന്ധിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യമായി വെളിപ്പെടുത്താനാകില്ല. മുദ്രവച്ച കവറിലെ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്നിൽ നാളെയും വാദം തുടരും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More