അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി; വീഡിയോ

അട്ടപ്പാടി ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ പഠന ചെലവ് ഏറ്റെടുത്ത് നടൻ മമ്മൂട്ടി. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു.

പുതിയ ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം നടക്കുന്ന വരിക്കാരിശ്ശേരി മനയിൽവച്ചായിരുന്നു ഈ സംഗമം. തമിഴ് താരം രാജ്കിരണും മമ്മൂട്ടിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More