കറാച്ചിയിലേക്കുള്ള വ്യോമപാത ഭാഗീകമായി അടച്ച് പാകിസ്ഥാന്‍

കറാച്ചിയിലെ വ്യോമപാത പാകിസ്ഥാന്‍ ഭാഗികമായി അടച്ചു. ഇന്ത്യാ പാക് ബന്ധം അനുദിനം വഷളാവുന്നതിനിടെയാണ് പാകിസ്ഥാന്‍ വ്യോമപാത ഓഗസ്റ്റ് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചത്. മൂന്ന് വ്യോമപാതകളാണ് പാകിസ്ഥാന്‍ അടച്ചിടുക.
പാകിസ്ഥാന്‍ വ്യോമയാന വിഭാഗമാണ് കറാച്ചി വ്യോമപാത അടച്ചിടുന്നതായി വൈമാനികര്‍ക്ക് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് 28 മുതല്‍ 31 വരെ കറാച്ചിയിലെ മൂന്ന് വ്യോമപാതകള്‍ വഴിയുള്ള സഞ്ചാരം അന്താരാഷ്ട്ര വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. എന്നാല്‍ വ്യോമപാത അടച്ചിടുന്നത് എന്തിനാണെന്നതിനെ സംബന്ധിച്ച് പാകിസ്ഥാന്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
അതേസമയം പാക് വ്യോമയാന അധികൃതര്‍ തന്നെ പകരം പാത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ മുഴുവന്‍ വ്യോമപാതയും അടയ്ക്കുമെന്ന പാകിസ്ഥാന്‍ സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയുടെ ഭീഷണിക്ക് പിന്നാലെയാണ് നടപടി. വ്യോമപാതക്ക് പുറമേ ഇന്ത്യാ-അഫ്ഗാന്‍ വ്യാപാരം താറുമാറാക്കും വിധം റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടുവരാനും പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഫവാദ് ഹുസൈന്‍ വ്യക്തമാക്കിയിരുന്നു. നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനമെടുക്കുമെന്നും ഫവാദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 138 ദിവസം പാകിസ്ഥാന്‍ വ്യോമപാത ഇന്ത്യക്ക് മുന്നില്‍ അടച്ചിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here