ശംഖുമുഖത്ത് മുങ്ങി മരിച്ച ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് ജോലി നൽകും

ശംഖുമുഖത്ത് മുങ്ങി മരിച്ച ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ജോൺസന്റെ ഭാര്യയ്ക്ക് ജോലിയും നൽകാൻ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റ് 21നാണ് കടലിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജോൺസണെ കടലിൽ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് 5 ലൈഫ് ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പെൺകുട്ടിയെ രക്ഷിച്ച് തീരത്തിന് സമീപം വരെയെത്തിച്ച ജോൺസൺ തിരയിൽപെടുകയായിരുന്നു. തിരയിൽപെട്ട് ജോൺസന്റെ തല കടൽ ഭിത്തിയിൽ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. അതേസമയം തിരയടിൽപ്പെട്ട് ബോധരഹിതനായി കിടന്ന ജോൺസനെ രക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന രണ്ട് ലൈഫ് ഗാർഡുകൾ കരയിൽ നോക്കി നിന്നതായി ദൃക്‌സാക്ഷികൾ നേരത്തെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
Read Also : ശംഖുമുഖത്ത് യുവതിയെ രക്ഷിക്കുന്നതിനിടയിൽ കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി
നവോത്ഥാന നായകനായ അയ്യങ്കാളിക്ക് ഉചിതമായ സ്മാരകമെന്ന നിലയിൽ തിരുവനന്തപുരത്തെ വിജെടി ഹോളിനെ അയ്യങ്കാളി ഹോൾ എന്ന് പുനർനാമകരണം ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അവശജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയതും പ്രവർത്തനങ്ങൾ നടന്നതും ഈ ഹാളിലാണ്.
പ്രവാസി വെൽഫെയർ ബോർഡിനും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് ബോർഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here