ശംഖുമുഖത്ത് യുവതിയെ രക്ഷിക്കുന്നതിനിടയിൽ കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ശംഖുമുഖത്ത് കടലിൽ വീണ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കടലിൽ കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോൺസന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. വലിയതുറയ്ക്കും ശംഖുമുഖത്തിനും ഇടയ്ക്ക് ഫാത്തിമ മാതാ പള്ളിക്ക് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് കടലിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജോൺസണെ കടലിൽ കാണാതായത്.
Read Also; കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തിരച്ചിൽ തുടരും
സംഭവസമയത്ത് 5 ലൈഫ് ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പെൺകുട്ടിയെ രക്ഷിച്ച് തീരത്തിന് സമീപം വരെയെത്തിച്ച ജോൺസൺ തിരയിൽപെടുകയായിരുന്നു. തിരയിൽപെട്ട് ജോൺസന്റെ തല കടൽ ഭിത്തിയിൽ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. അതേസമയം തിരയടിൽപ്പെട്ട് ബോധരഹിതനായി കിടന്ന ജോൺസനെ രക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന രണ്ട് ലൈഫ് ഗാർഡുകൾ കരയിൽ നോക്കി നിന്നതായി ദൃക്‌സാക്ഷികൾ നേരത്തെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here